അടൂർ: എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ മികവ് 2024 മെറിറ്റ് അവാർഡ് വിതരണം 28ന് നടക്കും. യൂണിയൻ പ്രാർത്ഥനാ ഹാളിൽ രാവിലെ 10ന് നടക്കുന്ന പരിപാടി ജില്ലാ പൊലീസ് മേധാവി വി. അജിത് ഉദ്ഘാടനം ചെയ്യും. അടൂർ യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ മെറിറ്റ് അവാർഡ് വിതരണം ചെയ്യും. യൂത്ത് മൂവ് മെന്റ് യൂണിയൻ സെക്രട്ടറി സുജിത്ത് മണ്ണടി, പ്രസിഡന്റ് അനിൽ നെടുംപള്ളിൽ, വനിതാസംഘം യൂണിയൻ കൺവീനർ ഇൻചാർജ് സുജാ മുരളി, സൈബർസേന കേന്ദ്ര കമ്മിറ്റി അംഗം അശ്വിൻ പ്രകാശ് എന്നിവർ പ്രസംഗിക്കും. എസ്.എൻ.ഡി.പി. യോഗം അടൂർ യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ സ്വാഗതവും വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ഇൻചാജ് സ്മിതാ പ്രകാശ് നന്ദിയും പറയും.