samaram
തിരുവല്ലയിൽ സി.ഐ.ടി.യു സംഘടിപ്പിച്ച പ്രതിഷേധം ദേശീയ കൗൺസിൽ അംഗം അഡ്വ.ഫ്രാൻസിസ് വി.ആൻറണി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം അഡ്വ.ഫ്രാൻസിസ് വി.ആന്റണി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ബിനിൽകുമാർ അദ്ധ്യക്ഷതനായി. സെക്രട്ടറി കെ.ബാലചന്ദ്രൻ, ജില്ലാക്കമ്മിറ്റി അംഗങ്ങളായ ആർ.രവിപ്രസാദ്, ആർ.മനു, രാമവർമ്മ രാജ, ഒ.വിശ്വംഭരൻ, ടി.എ.റെജികുമാർ എന്നിവർ സംസാരിച്ചു.