കൊടുമൺ : ജില്ല ഹയർ സെക്കൻഡറി ഇക്കണോമിക്സ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും വിദ്യാർത്ഥികൾക്കുള്ള അനുമോദനവും
നടന്നു. തിരുവല്ല സബ്കളക്ടർ സഫ്ന നസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ വി. കെ. അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. ദൂരദർശൻ കരിയർ പോയിന്റ് അവതാരകൻ എസ്. രതീഷ് കുമാർ ക്ലാസ് നയിച്ചു.ഇക്കോ പി.ടി.എ. രക്ഷാധികാരി പി .ആർ . ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. കാർട്ടൂണിസ്റ്റായ അദ്ധ്യാപകൻ ജെ. പ്രദീപ്കുമാറിനെ ആദരിച്ചു. പ്രസിഡന്റ് കെ.എൻ. മനോജ് കുമാർ , സെക്രട്ടറി ബിനോയ് സ്കറിയ, ജിനു ഫിലിപ്പ്, മത്തായി ചാക്കോ,
ടിറ്റി മോൾ അഗസ്റ്റിൻ, റോസ്‌ലി . എൻ. പി. ,മിനി സക്കറിയ, എൻ. സുജാത, അനിത.കെ.എസ്., ദീപ്തി ഐ. പി..,അനീഷ്. പി. മോഹൻ, ഇന്ദു.ജി. നായർ,മിസി. കെ. എസ്, ശ്രീജ. എസ്. നായർ, അരുൺ മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.