പത്തനംതിട്ട : ഉപതിരഞ്ഞെടുപ്പുകളിലെ യു.ഡി.എഫ് വിജയം എൽ.ഡി.എഫിന്റെ ഭരണ പരാജയം തുറന്ന് കാണിക്കുന്നതാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചിറ്റാർ 2ാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോളിയുടെ പ്രചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, ഹരികുമാർ പൂതങ്കര, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ.ദേവകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, സണ്ണി ചള്ളക്കൽ,സാമോൻ, ഷെമീർ തടത്തിൽ, വസന്ത് ചിറ്റാർ, പഞ്ചായത്ത് പ്രസിഡന്റ് എ.ബഷീർ, സ്ഥാനാർത്ഥി ജോളി എന്നിവർ പ്രസംഗിച്ചു.