കൊടുമൺ ടെലഫോൺ എക്‌സ്‌ചേഞ്ചിന്റെ മിക്ക പ്രദേശങ്ങളിലും കോരുവിള , കുളവയൽ , ചന്ദനപ്പള്ളി എസ്റ്റേറ്റ് കലഞ്ഞൂർ പഞ്ചായത്തിലെ നെല്ലിക്കുന്നം കൊച്ചുകൽ കോളനി ഭാഗം,​ കൈലാസംകുന്ന് തുടങ്ങിയ പ്രശേങ്ങളിലും ബി.എസ്.എൻ.എൽ മൊബൈൽ കവറേജ് ലഭ്യമല്ല. ലാന്റ് ഫോൺ മിക്കവരും ഉപേക്ഷിച്ചു. ലാന്റ് ലൈൻ വെട്ടിപ്പൊളിച്ചതാണ് കാരണം. ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന പ്ലാന്റേഷൻ കോർപ്പറേഷൻ പ്രദേശങ്ങളിലും കവറേജ് ലഭ്യമല്ല. ടെലിഫോൺ എക്‌സ്‌ചേഞ്ചിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.