കൊടുമൺ: കൊടുമൺ ഗ്രാമ പഞ്ചായത്ത് 8​ാം വാർഡിലെ ചരിവുമുരുപ്പ് 106​ാം നമ്പർ അങ്കണവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാൻ അങ്ങാടിക്കൽ തെക്ക് വിജയമന്ദിരത്തിൽ റിട്ട. അദ്ധ്യാപകൻ എൻ. വിശ്വംഭരൻ നാല് സെന്റ് സ്ഥലം സംഭാവന ചെയ്തു. കൊടുമൺ ഒറ്റത്തേക്ക് റോഡിൽ എസ്.എൻ.വി ഹയർ സെക്കനഡറി സ്‌കൂളിന് അടുത്താണ് സ്ഥലം .ഇതിനുള്ള സമ്മപപത്രം പഞ്ചായത്ത് അധികൃതർക്ക് കൈമാറി.