പത്തനംതിട്ട: താഴൂർക്കടവിൽ ഒരുമ ഹോട്ടൽ നടത്തിവന്നയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അങ്ങാടിക്കൽ കുഴിവേലിൽമുകളിൽ ഗോപകുമാർ (51)ആണ് മരിച്ചത്. ഹോട്ടലിന് പിന്നിലെ തോട്ടത്തിലുള്ള റബർമരത്തിലാണ് മൃതദേഹം കണ്ടത്. പത്തനംതിട്ട പൊലീസ് തുടർനടപടി സ്വീകരിച്ചു.