പെരുനാട് :എസ്.എൻ.ഡി.പി യോഗം പെരുനാട് സംയുക്തസമിതിയുടെ ആഭിമുഖ്യത്തിലുള്ള ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങൾ തുടങ്ങി. ആഗസ്റ്റ് 17 ന് പതാക ഉയർത്തൽ, 18 ന് ഉച്ചയ്ക്ക് 2 ന് ചതയദിന സന്ദേശ വിളംബര റാലി എസ്.എൻ.ഡി.പി യൂണിയൻ ശാഖ കൂട്ടായ്മ ചെയർമാൻ വി.കെ വാസുദേവൻ ഉദ്ഘാടനം ചെയ്യും. 20ന് ഉച്ചയ്ക്ക് 2 ന് പെരുനാട് സംയുക്ത സമിതി ആസ്ഥാനത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ് വിജയൻ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 4ന് പെരുനാട് ശ്രീനാരായണ നഗറിൽ (ശബരിമല ഇടത്താവളം) നടക്കുന്ന സമ്മേളനത്തിൽ സംയുക്തസമിതി പ്രസിഡന്റ് പ്രമോദ് വാഴാംകുഴിയിൽ അദ്ധ്യക്ഷത വഹിക്കും. സംയുക്തസമിതി വൈസ് പ്രസിഡന്റ് സോമരാജൻ, അരയ്ക്കനാലിൽ സ്വാഗതം പറയും റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.മണ്ണടി മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ ജയന്തി സന്ദേശം നൽകും , ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാവും , അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും , റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, വി.പ്രസാദ്, വി.കെ.വാസുദേവൻ, സുരേഷ് തൊണ്ടിക്കയം, കെ.സുകേഷ്, വി.കെ.കൃഷ്ണൻകുട്ടി, രാജു വാഴവിളയിൽ, ഓമനാ മണി, സുജ ബോസ്, സുരേഷ് മുക്കം, സുനിൽ കുമാർ, പങ്കജാക്ഷി, എ.എൻ വിദ്യാധരൻ എന്നിവർ സംസാരിക്കും..പെരുനാട് പഞ്ചായത്തിലെ 79 കക്കാട്, 420 മാടമൺ, 831 പെരുനാട്, 3251 കണ്ണന്നുമൺ, 3570 വയറൻ മരുതി, 3571 പെരുനാട് ടൗൺ, 6073 മുക്കം, 6447 ളാഹ എന്നീ ശാഖകളുടെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.