മല്ലപ്പള്ളി: തിരുമാലിട മഹാദേവ ക്ഷേത്രത്തിലെ രവിവാര പാഠശാല വാർഷികവും രാമായണ മാസാചരണവും 28 ന് രാവിലെ 10 ന് ഹൈന്ദവ സേവാസംഘം പ്രസിഡന്റ് എസ്. മനോജിന്റെ അദ്ധ്യക്ഷതയിൽ മതപാഠശാല അദ്ധ്യാപക പരിഷത്ത് പ്രസിഡന്റ് പി.കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്യും. അദ്ധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ കുടമാളൂർ മുഖ്യപ്രഭാഷണം നടത്തും. രവിവാരപാഠശാല സെക്രട്ടറി ശിവനന്ദ രാജേഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. റിട്ട. ക്യാപ്റ്റൻ ചന്ദ്രശേഖരൻപിള്ള പ്രഭാഷണം നടത്തും. വി.ജെ. രാമചന്ദ്രൻ ഉണ്ണിത്താൻ ക്ലാസ് നയിക്കും. ചന്ദ്രശേഖരൻ നായർ തലപ്പള്ളിൽ, എം.ഡി. സുരേന്ദ്രൻ മഠത്തും കുന്നേൽ,ദീപുകൃഷ്ണൻ, അജിതകുമാരി, പി.ജെ. സുമതിക്കുട്ടിയമ്മ, ഗീത.റ്റി.എസ്, മാസ്റ്റർ ഹരിദത്ത് എന്നിവർ പ്രസംഗിക്കും.