cinema

പത്തനംതിട്ട : കുട്ടികൾക്കിടയിൽ നുഴഞ്ഞുകയറുന്ന ലഹരിമാഫിയയ്ക്ക് താക്കീതായി പത്തനംതിട്ടയുടെ ഗ്രാമഭംഗിയിൽ ചിത്രീകരിച്ച 'പകലോൻ' ശ്രദ്ധേയമാകുന്നു.

കേന്ദ്രകഥാപാത്രങ്ങളായി കുട്ടികളെ അവതരിപ്പിച്ച് ഇമോഷൻ പിക്ചർസും യുവേഴ്‌സ് ഫാമിലിയും ചേർന്നൊരുക്കിയ മിനി മൂവിയാണ് പുതിയ കാലത്തിന്റെ നെറികേടിനെതിരെ ഉയരുന്ന ശബ്ദമാകുന്നത്. അഭിനവ്, ദേവദത്ത്, ഹരിദത്ത്, അക്ഷയ് എന്നീ കൊച്ചുമിടുക്കന്മാരുടെ അതിശയിപ്പിക്കുന്ന പ്രകടനവും സാങ്കേതിക തികവും പകലോന് മുഖ്യധാര സിനിമയുടെ പട്ടികയിൽ ഇടമൊരുക്കി. കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ എല്ലാവരിലും ഒരു സൂപ്പർ ഹീറോ ഉയർത്തെഴുന്നേൽക്കണം എന്ന സന്ദേശം നൽകുന്ന പകലോൻ പൂർണ്ണമായും പത്തനംതിട്ടയിലെ ഗ്രാമങ്ങളിലാണ് ചിത്രീകരിച്ചത്. canon mark 4 എന്ന DSLR ക്യാമറയിലും DJI Osmo Pocket എന്ന ചെറു ക്യാമറയിലും നടത്തിയ ചിത്രീകരണം ആരെയും അതിശയിപ്പിക്കുന്നതാണ്. പത്തനംതിട്ടയുടെ ഗ്രാമഭംഗി അത്ര മനോഹരമായി തന്നെ പകലോനിൽ ദൃശ്യമാണ്. കൊമേസ്യൽ സിനിമകളോട് കിടപിടിക്കുന്ന വിശ്വൽ ഇഫക്ടാണ് ഒരുക്കിയിട്ടുള്ളത്. 42,000 രൂപയുടെ മുതൽമുടക്കിൽ നിർമ്മിച്ച പകലോൻ പത്തനംതിട്ടയിൽ ഒരു പറ്റം നവാഗതരായ സിനിമാമോഹികളുടെ കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണ്. ജോബി ഡേവിഡ് ജോർജാണ് സംവിധായകൻ. ജോബിക്കൊപ്പം അജിത് വില്യസും ഡേവിഡ് നിർമ്മാണത്തിൽ പങ്കാളിയായി. ക്യാമറ : പ്രഭുലാൽ വടശേരിക്കര, അസോസിയേറ്റ് ഡയറക്ഷൻ : സന്ദീപ്.പി, മേക്കപ്പ് : ഗൗതം ശങ്കർ, കോസ്റ്റ്യും : രമ്യ എന്നിരാണ് ചിത്രത്തിന് പിന്നിൽ.