seethathodu

സീതത്തോട്: മുണ്ടൻപാറ ട്രൈബൽ യു.പി സ്‌കൂളിന്റെ കെട്ടിടം പൊളിച്ചുനീക്കാനുള്ള ലേല നടപടികളിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ചു കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സീതത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് വസന്ത് ചിറ്റാർ ഉദ്ഘാടനം ചെയ്തു. രതീഷ് നായർ അദ്ധ്യക്ഷത വഹിച്ചു. ഷമീർ തടത്തിൽ, ജോസ് പുരയിടം, സൂസൻ മേബിൾ സലീം, ശ്യാമള ഉദയഭാനുഎന്നിവർ പ്രസംഗിച്ചു. പ്രസാദ് വടക്കേ പറമ്പിൽ, ടി.കെ. സലിം, ഷെജിൻ ജോസഫ്, മാത്യു ഇളപ്പാനിക്കൽ, സജു, രാമനാഥ പിള്ള, ബാലൻ , കെ.സി. രാജു, ബിജു എന്നിവർ നേതൃത്വം നൽകി.