പത്തനംതിട്ട : മഹാത്മാഗാന്ധി സർവകലാശാലയുടെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസ് (സ്റ്റാസ്) പത്തനംതിട്ടയിൽ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്, ബി.എസ് സി സൈബർ ഫോറൻസിക്‌സ്, ബി.സി.എ, എം.എസ്‌സി സൈബർ ഫോറൻസിക് എം.എസ് സി ആർട്ടിഫിഷ്യൽ ഇൻന്റലിജൻസ്, ബികോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, ബികോം അകൗണ്ടിംഗ്, എം.എസ് സി ഫിഷറി ബയോളജി ആൻഡ് അക്വാ കൾച്ചർ എന്നീ കോഴ്‌സുകൾക്ക് ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. സംവരണ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യവും സ്‌കോളർഷിപ്പും ലഭിക്കും. ഫോൺ : 9446302066, 8547124193, 7034612362.