ചെങ്ങന്നൂർ :വെൺമണി മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിലെ ആഗോള പൂർവവിദ്യാർത്ഥി സംഗമം 29 ന് നടക്കും. രാവിലെ 10 ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. ആലുമ്നി പ്രസിഡന്റ് പ്രൊഫ.ആർ.രാജഗോപാലൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.സദാശിവൻപിള്ള സ്വാഗതം പറയും. എൺപതു പിന്നിട്ട പൂർവാദ്ധ്യാപകരെയും പൂർവ വിദ്യാർത്ഥികളെയും മന്ത്രി പൊന്നാടയണിയിച്ച് ആദരിക്കും. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ മുഖ്യ പ്രഭാഷണം നടത്തും. റവ.ഡോ.സജു മാത്യു, പ്രിൻസിപ്പൽ ഷീബ ഉമ്മൻ, ഹെഡ്മാസ്റ്റർ സജി അലക്സ് എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്ക് .1.45 ന് പരിചയപ്പെടുത്തൽ, 'വർത്തമാനം' എന്നീ പരിപാടികളും ഉണ്ടാകും.