പത്തനംതിട്ട: കാടുമുടിക്കിടന്ന കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. നാരങ്ങാനം തോന്യമല നിവാസി സുബൈദ (56)യാണ് വീടിന് സമീപമുള്ള പുരയിടത്തിലെ കിണറ്റിൽ അബദ്ധത്തിൽ വീണത്. പത്തനംതിട്ടയിൽ നിന്ന് സീനിയർ ഫയർ ആൻഡ് റസ്‌ക്യു ഓഫീസർ പ്രേമചന്ദ്രന്റെ നേത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഫയർസ്റ്റേഷൻ ഓഫീസർ ആർ.അഭിജിത്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ശ്രീകുമാർ, അജു, ശ്രീനാഥ്, അഭിലാഷ്, അമൽചന്ദ്, ഹോംഗാർഡ് നസീർ, അനൂബ്, രാജേഷ്, മുരളി എന്നിവരും അയൽവാസി കുഞ്ഞുമോനും രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.