anil
കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ പ്രകടനം

പത്തനംതിട്ട: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണയിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു പത്തനംതിട്ടയിൽ പ്രതിഷേധ പ്രകടനവും യോഗവും ചേർന്നു. ജില്ലാ ജോയിൻ സെക്രട്ടറി കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സക്കീർ അലങ്കാരത്ത് അദ്ധ്യക്ഷത വഹിച്ചു. ടി.പി രാജേന്ദ്രൻ, ടി.പി സശാങ്കൻ, നൗഷാദ് റോസ്, ബാബു കുമ്പഴ, പി .ബി അശോക് കുമാർ, അൻസിൽ അഹമ്മദ്,സിജോ വർഗീസ് എന്നിവർ സംസാരിച്ചു. പ്രദീപ് മോഡിൽ പടി റെജി,​ നെൽസൺ പൂവൻപാറ എന്നിവർ നേതൃത്വം നൽകി.