റാന്നി : ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി റാന്നി മാടമൺ നോർത്ത് ഗവൺമെൻറ് എൽ.പി സ്കൂളിലെ കുട്ടികളോടൊപ്പം സ്നേഹ സല്ലാപം പരിപാടി സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിലംഗം ഡി.സജി ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ.കൃഷ്ണകുമാർ നിർവഹിച്ചു. വി. പ്രസാദ് കലാപരിപാടികൾക്ക് നേതൃത്വം നൽകി. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോജോ കോവൂർ, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ.സോയമോൾ, ജില്ലാ സെക്രട്ടറി ജി.അഖിൽ, ജില്ലാ പ്രസിഡന്റ് ആർ.മനോജ് കുമാർ, ട്രഷറർ പി.എസ്.മനോജ് കുമാർ, എം.വി പ്രസന്നകുമാർ,അനിൽ അത്തിക്കയം, മനോജ് കച്ചേരിത്തടം എന്നിവർ പ്രസംഗിച്ചു.