കോഴഞ്ചേരി: ക്വിറ്റ് ഇന്ത്യ ദിനത്തിൽ രാഷ്ട്രീയ യുവ ജനതാദൾ സംഘടിപ്പിക്കുന്ന വോയിസ് ഓഫ് ഫ്രീഡം പരിപാടിയുടെ സ്വാഗതസംഘം രൂപീകരണയോഗം ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനു വാസുദേവ് അദ്ധ്യക്ഷത വഹിച്ചു. ലജോയ് അലക്‌സ്, അനിൽ അമ്പാട്ട് സുശീല ഗംഗാധരൻ, ജോമോൻ ജോസഫ്, സി.കെ നാരായണൻ, ബജോയ് മാർക്കോസ് എന്നിവർ പ്രസംഗിച്ചു.