തിരുവല്ല: സമഗ്രശിക്ഷ കേരളയിലേക്ക് സെക്രട്ടറിയേറ്റിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ നിയമന ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ. യൂണിയനും കെ.ജി.ഒ.എയും ചേർന്ന് നടത്തിവരുന്ന അനിശ്ചിതകാല സമരം 9 ദിവസം പിന്നിട്ടു. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് ലഭിച്ചു വന്നിരുന്ന പ്രമോഷൻ സാദ്ധ്യതയെ തകിടം മറിക്കുന്ന രീതിയിലാണ് സെക്രട്ടേറിയറ്റിൽനിന്നുള്ള ഡെപ്യൂട്ടേഷൻ നടപ്പിലാക്കിയത്. ഈ ഉത്തരവ് പിൻവലിക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് സംഘടനകൾ അറിയിച്ചു. തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം എൻ.ജി.ഒ. യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് ജി.അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം പി.ജി.ശ്രീരാജ്, ഏരിയ സെക്രട്ടറി സി.എൽ.ശിവദാസ് എന്നിവർ സംസാരിച്ചു.