തിരുവല്ല : ഭാരതീയ അഭിഭാഷക പരിഷത്ത് തിരുവല്ല യൂണിറ്റിന്റെ നേതൃത്വത്തിൽ ഗുരുപൂർണിമ ആഘോഷങ്ങളുടെ ഭാഗമായി തിരുവല്ലയിലെ സീനിയർ അഭിഭാഷകനായ അഡ്വ.ദാമോദരൻ നമ്പൂതിരിയെ ആദരിച്ചു. അഭിഭാഷക പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ.ശ്യാം മണിപ്പുഴ, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം വിക്ടർ ടി.തോമസ്, അഭിഭാഷക പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം അഡ്വ.ബാലകൃഷ്ണ കുറുപ്പ്, യൂണിറ്റ് പ്രസിഡന്റ് അഡ്വ.കുര്യൻ ജോസഫ്, സെക്രട്ടറി അഡ്വ.ലതിക സുനിൽ, മുൻസിപ്പൽ കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് എന്നിവർ പങ്കെടുത്തു.