പന്തളം : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ കർക്കടകം പരിപാടി നടത്തി. സി.ഡി.എസ്. ചെയർപേഴ്സൺ രാജി പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു.. വൈസ് പ്രസിഡന്റ് റാഹേൽ , ,എൻ.കെ. ശ്രീകുമാർ, വിദ്യാധര പണിക്കർ, പ്രിയ ജ്യോതികുമാർ, അംബിക ദേവരാജൻ, പൊന്നമ്മ വർഗീസ്, ശരത്കുമാർ, കെ.ആർ രജിത്ത്, ശ്രീവിദ്യ സോമനാഥൻ,അസിസ്റ്റന്റ് സെക്രട്ടറി അജിത്ത്കുമാർ, കമ്മ്യൂണിറ്റി കൗൺസിലർ ദീപ തുടങ്ങിയവർ സംസാരിച്ചു. ഡോ. മാൻസി അലക്സ് ക്ളാസെടുത്തു.