തിരുവല്ല: സഹകരണ മേഖലയുടെ സംരക്ഷണം ഉറപ്പാക്കുന്നതാണ് കേന്ദ്ര ബഡ്ജറ്റ് എന്ന് സഹകാർ ഭാരതി സംസ്ഥാന സെക്രട്ടറി കെ.രാജശേഖരൻ പറഞ്ഞു. സഹകാർഭാരതി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന സഞ്ചാലൻ സമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ സർക്കാർ നിയന്ത്രണത്തിൽ സഹകരണ ബാങ്കുകളും സംഘങ്ങളും സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സഹകാർ ഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംഘടന സെക്രട്ടറി സന്തോഷ് സദാശിവമഠം, ആലപ്പുഴ ജില്ല ജനറൽസെക്രട്ടറി അനിൽകുമാർ, വൈസ് പ്രസിഡന്റ് സന്തോഷ് കുട്ടനാട് എന്നിവർ സംസാരിച്ചു. ഇന്ന് വൈകിട്ട് 4ന് സംസ്ഥാന സമ്മേളന സംയുക്ത സ്വാഗതസംഘം സംഘടന കാര്യകർത്ത സമിതിയോഗം മണിപ്പുഴ ദേവിക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. സഹകാർഭാരതി സംസ്ഥാന സംഘടനസെക്രട്ടറി കെ.ആർ.കണ്ണൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ഡോ.ബി.ജി. ഗോകുലൻ അദ്ധ്യക്ഷത വഹിക്കും.