citu

ചെങ്ങന്നൂർ : കൊല്ലകടവിൽ നാലിന് നടക്കുന്ന ആലപ്പുഴ ജില്ലാ ജനറൽ വർക്കേഴ്സ് യൂണിയൻ പ്രഥമ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഓർമ്മമരം എന്ന പേരിൽ വൃക്ഷത്തൈ നടുന്ന ക്യാമ്പയിൻ സി ഐ ടി യു ഏരിയ സെക്രട്ടറി എം.കെ.മനോജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാകമ്മിറ്റി അംഗം ബിനു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ ഏരിയ സെക്രട്ടറി എ.ജി.അനിൽകുമാർ, പ്രസിഡന്റ് സജീവ് കുടനാൽ, പി.ഡി.സുനീഷ് കുമാർ, മിനി സുഭാഷ്, ശാലിനി കൃഷ്ണൻ, എ.ആർ.രാജേഷ് , ജെയിംസ് മാത്യു പ്രസന്ന, മിനി ശശി , പ്രവീൺ മഞ്ചാടി , ആർ.രാജേഷ് എന്നിവർ സംസാരിച്ചു.