തിരുവല്ല : മാർത്തോമ്മാ സഭയുടെ അഭയം പദ്ധതിയിൽ മഞ്ഞത്തോട്ടിലെ 5 ആദിവാസി കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകിയ വീടുകളുടെ സമർപ്പണം ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ നിർവഹിച്ചു. അഭയം പ്രോജക്ട് ചെയർമാൻ ഡോ.ജോസഫ് മാർ ബർണ്ണബാസ് സഫ്രഗൻ മെത്രാപ്പൊലത്താ അദ്ധ്യക്ഷനായിരുന്നു. കാർഡ് പ്രസിഡന്റ് ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്താ മുഖ്യപ്രഭാഷണം നടത്തി. സഭാ സെക്രട്ടറി റവ.എബി ടി.മാമ്മൻ, വികാരി ജനറാൾ റവ.ജോർജ്ജ് മാത്യു, അമ്പാട്ട് ഇത്താപ്പിരി ഫൗണ്ടേഷൻ പ്രതിനിധി അജിത്ത് ഐസക്, കാർഡ് ഡയറക്ടർ റവ.മോൻസി വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗം മജ്ഞു പ്രമോദ് എന്നിവർ സംസാരിച്ചു.