അടൂർ : ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനവും തൊഴിലാളികളെ ആദരിക്കലും 28ന് നടക്കും. അടൂർ ഗവ എംപ്ലോയീസ് സഹകരണ ബാങ്ക് ഹാളിൽ രാവിലെ പത്തിന് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആനി സ്വീറ്റി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ അനിൽ അമ്പാട്ട് അദ്ധ്യക്ഷനാവും. ഉച്ചയ്ക്ക് 12-ന് തിരഞ്ഞെടുപ്പ്.. തുടർന്നുള്ള സമാപന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ. ജിജി ജോർജ്, തോട്ടുവാ മുരളി, ഡി സജി, മലയിൻകീഴ് ശശികുമാർ, കെ ജെ സുധീർ, വിത്സരാജ്, പി പി ജോൺ തുടങ്ങിയവർ സംസാരിക്കും.