w

പത്തനംതിട്ട : വീട്ടിലെയും സ്ഥാപനങ്ങളിലെയും വെള്ളം ശുദ്ധമാണോ? പരിശോധിക്കാൻ ജില്ലയിൽ അഞ്ച് ലാബുകളിൽ സൗകര്യമൊരുക്കിയിരിക്കുകയാണ് ജല അതോറിട്ടി. തിരുവല്ല, അടൂർ, പുളിക്കീഴ്, പത്തനംതിട്ട, റാന്നി , എന്നിവിടങ്ങളിലാണ് സൗകര്യം. ബാക്ടീരിയയുടെ അളവൊഴികെ ബാക്കി എല്ലാ പരിശോധനയും 24 മണിക്കൂറിൽ ലഭ്യമാകും. ബാക്ടീരിയ പരിശോധനയ്ക്ക് 72 മണിക്കൂറെടുക്കും ഫലം ലഭിക്കാൻ.

വെള്ളത്തിന്റെ ഗുണമേന്മ പരിശോധനയ്ക്കാണ് വാട്ടർ അതോറിട്ടി ലാബുകൾ സ്ഥാപിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് ഗാർഹിക വാണിജ്യ ലൈസൻസ് പുതുക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കുള്ള വെള്ളം മിതമായ നിരക്കിൽ പരിശോധിക്കാനുള്ള സൗകര്യമാണ് ലാബുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അയണിന്റെയും ബാക്ടീരിയയുടേയും അംശം കണ്ടെത്താൻ ഇത്തരം ലാബുകൾ സഹായകമാകുമെന്നാണ് അധികൃതർ പറയുന്നത്.

പരിശോധന 5 ലാബുകളിൽ

ജൽജീവൻ മിഷന്റെ പൈപ്പ് ലൈനിലെത്തുന്ന വെള്ളത്തിന്റെ ഉൾപ്പെടെ ഗുണമേന്മ പരിശോധിക്കാനായി ആറ് ലാബുകളാണ് സ്ഥാപിച്ചത്. തിരുവല്ല, അടൂർ, പുളിക്കീഴ്, പത്തനംതിട്ട, റാന്നി , പമ്പ എന്നിവിടങ്ങളിലാണ് ലാബുകൾ. ഇതിൽ പമ്പയൊഴികെയുള്ള ലാബുകളിലാണ് പരിശോധനയ്ക്ക് ഇപ്പോൾ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
---------------------

ഗാർഹിക പരിശോധനയ്ക്ക് : 850 രൂപ

വാണിജ്യ ആവശ്യങ്ങൾക്ക്

ലൈസൻസ് പുതുക്കാൻ : 1590

പരിശോധനയ്ക്ക് : 3075

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547638120, 9446065766

-------------------

ജൽജീവൻ മിഷൻ പൈപ്പ് കണക്ഷനുമായി ബന്ധപ്പെട്ടാണ് ലാബ് ആരംഭിച്ചത് . ലഭിക്കുന്ന വെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കാനാണിത്. . വീട്ടിലും വാണിജ്യാടിസ്ഥാനത്തിലുള്ളതുമായ വെള്ളം പരിശോധിക്കാം. ലൈസൻസിനടക്കം ലാബ് റിപ്പോർട്ട് നൽകും.

അരുൺ കുര്യൻ

അസി. എൻജിനീയർ

ഗുണമേന്മ പരിശോധന ലാബ്