k

കോന്നി: കോന്നി ഗ്രാമ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരം നടത്തി. കെഎസ്ആർടിസി ഡിപ്പോയുടെ പ്രവർത്തനം തടസപ്പെടുത്താൻ ഭരണ സമിതി ശ്രമം നടത്തുന്നതായി ആരോപിച്ചായിരുന്നു പ്രതിഷേധം. ഭരണകക്ഷി അംഗങ്ങളുടെ വാർഡുകളിൽ കൂടുതൽ ഫണ്ട് നൽകുകയും പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിൽ കുറച്ചു ഫണ്ടും നൽകുകയും ചെയ്യുന്ന സമീപനം പ്രതിഷേധാർഹമാണെന്ന് അംഗങ്ങൾ പറഞ്ഞു. കെ ജി ഉദയകുമാർ , തുളസി മോഹൻ ,പുഷ്പ ഉത്തമൻ , ജോയ്സ് എബ്രഹാം, ജിഷ ജയകുമാർ എന്നിവരാണ് സമരം നടത്തിയത്. ബിജെപി അംഗം സോമൻ പിള്ളയും കമ്മിറ്റി ബഹിഷ്കരിച്ചു.