കോന്നി: വകയാറിൽ പ്രവർത്തിച്ചുവന്ന എക്സൈസ് റേഞ്ച് ഓഫീസ് കൈതക്കരയിലെ ആധുനിക കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. കെ.യു ജനീഷ് കുമാർ എം. എൽ എ ഉദ്ഘാടനം ചെയ്തു. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് , വൈസ് പ്രസിഡന്റ് മിനി റെജി , അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സി.കെ.അനിൽകുമാർ , സർക്കിൾ ഇൻസ്പെക്ടർ എസ്.ഷാജി, പി.പ്രദീപ് , എ.അയൂബ് ഖാൻ , എസ് .അജി, അഡ്വ. ജോസ് കളീക്കൽ എന്നിവർ പ്രസംഗിച്ചു. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് പുതിയ ഓഫീസിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.