അടൂർ : കേന്ദ്ര ബഡ്‌ജറ്റിലെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ അടൂർ യൂത്ത് കോൺഗ്രസ്
മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനമന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു കൊടുത്ത് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് നിക്കിൽ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നസ്മൽ കാവിള ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡന്റ് ജയകൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ അരവിന്ദ്, അഭിരാം, കെ.എസ്.യു സംസ്ഥാന ഭാരവാഹികളായ ലിനെറ്റ് മെറിൻ, തൗഫീഖ് രാജൻ, റോബിൻസ്, അഖിൽ പന്നിവിഴ, അലൻ എന്നിവർ സംസാരിച്ചു.