പത്തനംതിട്ട : സൈനിക കൂട്ടായ്മയായ തപസും 14 കേരള എൻ സി സിയുംകാർഗിൽ വിജയ ദിനത്തിൽ പത്തനംതിട്ട യുദ്ധസ്മാരകത്തിൽ പൂർവ സൈനികരുടെ സ്മരണയ്ക്കായി പുഷ്പചക്രം അർപ്പിച്ചു. സൈനികർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രക്തദാനവും നടത്തി. .14 കേരള എൻ.സി.സിക്ക് വേണ്ടി കേണൽ മായങ്ക് ഖാരെ, തപസിനുവേണ്ടി പ്രസിഡന്റ് രാജീവ്, രക്ഷാധികാരി രാജ്‌മോഹൻ എന്നിവർ ചേർന്ന് പുഷ്പചക്രം അർപ്പിച്ചു. തപസ് പ്രസിഡന്റ് രാജീവ്, രക്ഷാധികാരി രാജ്‌മോഹൻ, ഉപദേശക സമിതി അംഗം നിതിൻ, ട്രഷറർ മുകേഷ് എന്നിവർ നേതൃത്വം നൽകി.