കോന്നി: വകയാർ എസ്.എൻ.വി.എൽ.പി സ്കൂളിലെ അദ്ധ്യാപക രക്ഷാകർതൃ സമിതി പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് അരുൺ മോഹൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ, സ്കൂൾ വികസനസമിതി ചെയർമാൻ ആർ.രാജേന്ദ്രൻ, പത്തനംതിട്ട യൂണിയൻ മൈക്രോ ഫിനാൻസ് കോ - ഓർഡിനേറ്റർ കെ.ആർ സലീലനാഥ്‌, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് അംഗം ടി.വി ശ്രീലത, വകയാർ ശാഖാ സെക്രട്ടറി കെ.വി വിജയചന്ദ്രൻ, സ്കൂൾ ഹെഡ് മിസ്ട്രസ് ഒ.അജിത, മുൻ ഹെഡ് മിസ്ട്രസ് പി.ജി ഷീബ, സീനിയർ അസിസ്റ്റന്റ് മഞ്ജു എസ് എന്നിവർ സംസാരിച്ചു. അദ്ധ്യാപക രക്ഷാകർതൃ സമിതി ഭാരവാഹികളായി രശ്മി സതീഷ് (പ്രസിഡന്റ്) ശശിധരൻ (വൈസ് പ്രസിഡന്റ്) സുജാത അനീഷ് (മാതൃസമിതി പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.