d

പത്തനംതിട്ട : യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല പ്രസിഡന്റ് നിതിൻ ശിവ അദ്ധ്യക്ഷത വഹിച്ചു. ബ്രിഗേഡിയർ വർഗീസ് ജേക്കബ് മുഖ്യാതിഥിയായി. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ആർമി ക്യാപ്റ്റൻ ചന്ദ്രൻ നായർ, പാക് സൈന്യം ബന്ധിയാക്കിയ വിമുക്ത സൈനികൻ വി.ആർ ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. അഖിൽ വർഗീസ്, വൈശാഖ് വിശ്വ, ശരത് കുമാർ, അമൽ അയിരൂർ, രാഹുൽ, അഭിജിത് അജിത്, ആദർശ് വടക്കുംനാഥൻ, സൂരജ് ഇലന്തൂർ, ശംഭു ഇലന്തൂർ എന്നിവർ നേതൃത്വം നൽകി.