plastic

അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയിലെ ബാലവേദി പ്ലാസ്റ്റിക് മാലിന്യമുക്ത ക്യാമ്പയിൻ നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരാസാഹിബ് ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് റസൂല്‍ നൂർമഹൽ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തകൻ ജോൺ മാത്യൂസ് ക്ലാസെടുത്തു. അക്ഷര സേനാംഗങ്ങളായ ബിജു ജനാർദ്ദൻ, എസ്.താജുദ്ദീൻ, എസ്.അൻവർഷ, ബാലവേദി സെക്രട്ടറി അനന്ദുമുരളി, വനിതാവേദി കൺവീനർ ബി.ഷിംന എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് മുരളി കുടശ്ശനാടിന്റെ നേതൃത്വത്തിൽ ബാലവേദി അംഗങ്ങൾ ഭവന സന്ദർശനം നടത്തി പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു.