കോന്നി: റീജിയണൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് കൺവൻഷൻ സി.പി.എം ഏരിയ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം.എസ് ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. എ.ദീപു കുമാർ , തുളസി മണിയമ്മ, ആർ.ഗോവിന്ദ്, ടി.രാജേഷ് കുമാർ ,കെ.എസ് സുരേശൻ , കെ.പി ശിവദാസ് എന്നിവർ സംസാരിച്ചു. എ.ദീപു കുമാർ (പ്രസിഡന്റ്) എം.എസ് ഗോപിനാഥൻ (സെക്രട്ടറി) എന്നിവർ ഭാരവാഹികളായ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ആശാ രാധാകൃഷ്ണൻ , ജോൺ തരകൻ,കെപി നസീർ , അഡ്വ. ടി.എൻ ബാബുജി ,കെ എം മനോജ് എന്നിവർ ജനറൽ മണ്ഡലത്തിലും ,പി.വി രാജൻ പട്ടികജാതി മണ്ഡലത്തിലും, എം.രാജൻ നിക്ഷേപക മണ്ഡലത്തിലും മത്സരിക്കുന്നു. ജിഷ ജയകുമാർ ,കാർത്തിക രാജേഷ് എന്നിവർ വനിതാ മണ്ഡലത്തിലും , 40 വയസിൽ താഴെയുള്ളവനിത മണ്ഡലത്തിൽ സജിനാ സോജി , 40 വയസിൽ താഴെയുളള ജനറൽമണ്ഡലത്തിൽ എ.അജിത് കുമാർ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.