തിരുവല്ല : പുളിക്കീഴ് ബ്ലോക്കിലെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ. ലതാകുമാരി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.ഒ സർട്ടിഫിക്കേഷന്റെ ഔദ്യോഗിക പ്രഖ്യാപനം ജില്ലാ തദ്ദേശ സ്വയംഭരണ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ്.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ അനുരാധ അശോക് (കുറ്റൂർ), നിഷ അശോക് (കടപ്ര), ഏബ്രഹാം തോമസ് (പെരിങ്ങര), എം.ജി.രവി (നിരണം), ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനിൽ കുമാർ, മെമ്പർമാരായ മറിയാമ്മ ഏബ്രഹാം, സോമൻ താമരച്ചാലിൽ, ചന്ദ്രലേഖ, അനു.സി.കെ, വിശാഖ് വെൺപാല, അരുന്ധതി അശോക്, രാജലക്ഷ്മി.കെ.എസ്, അനീഷ്.എം.ജി, ബ്ലോക്ക് സെക്രട്ടറി ലിബി സി.മാത്യൂസ് എന്നിവർ സംസാരിച്ചു.