f

ചെറുകോൽ : റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക നിലവാരത്തിൽ പണി പൂർത്തീകരിച്ച ചെറുകോൽ സ്മാർട്ട്‌ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 29 ന് ഉച്ചയ്ക്ക് 2ന് മന്ത്രി അഡ്വ കെ. രാജൻ നിർവഹിക്കും. വില്ലേജ് ഓഫീസ് അങ്കണത്തിൽ ചേരുന്ന പൊതുസമ്മേളനത്തിൽ പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും.
സ്വാഗതസംഘം യോഗം പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ആർ സന്തോഷ് അദ്ധ്യക്ഷതവഹിച്ചു. എം എൽ എ ചെയർമാനായും കെ എ തൻസീർ കൺവീനറായും സ്വാഗതസംഘം രൂപീകരിച്ചു.