തിരുവല്ല : കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ച കേന്ദ്രസർക്കാരിനെതിരെ ധനമന്ത്രി നിർമല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചുകൊടുത്ത് യൂത്ത് കോൺഗ്രസ്‌ കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അഡ്വ.രേഷ്മ രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറിമാർ ടോണി ഇട്ടി,ആശിഷ് ഇളകുറ്റൂർ, ഭാരവാഹികളായ ജിനീഷ് തോമസ്, ജോഫിൻ ജേക്കബ്,എന്നിവർ പ്രസംഗിച്ചു.