ഇലവുംതിട്ട: മെഴുവേലി സർവീസ് സഹരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വം കൊടുത്ത ഗ്രാമവികസന മുന്നണി സ്ഥാനാർത്ഥികൾ എല്ലാ സീറ്റിലും വിജയിച്ചതിൽ ആഹ്‌ളാദ പ്രകടനവുംയോഗവും നടന്നു. മുൻ എം.എൽ.എ കെ.സി രാജഗോപാലൻ ഉദ് ഘാടനം ചെയ്തു, സി.പി.എം കോഴഞ്ചേരി ഏരിയാ സെക്രട്ടറി റ്റി.വി സ്റ്റാലിൻ, വി വിനോദ് ,കെ.പി വിശ്വഭരൻ ,വി.ജി ശ്രീലേഖ, എന്നിവർ സംസാരിച്ചു.