തിരുവല്ല : പെരിങ്ങര ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം, ടീൻസ് ക്ലബ് എന്നിവയുടെ പ്രവർത്തനോദ്ഘാടനം നടത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം അനു സി.കെ നിർവഹിച്ചു. പ്രഥമാദ്ധ്യാപിക ഷമീമ.എസ്.എൽ അദ്ധ്യക്ഷത വഹിച്ചു. ടീൻസ് ക്ലബിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം എസ്.സനിൽകുമാരി നിർവഹിച്ചു. കോ-ഓർഡിനേറ്റർ എസ്.ഷഫീന പദ്ധതി വിശദീകരണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് മറിയാമ്മ തോമസ്, കെ.അജയകുമാർ, സുരേഷ്.വി എന്നിവർ സംസാരിച്ചു.