പന്തളം: പൂർവ സൈനിക സേവാപരിഷത്ത് പന്തളം,തുമ്പമൺ യൂണിറ്റിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു. ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ ഫെബ്രുവരി 2003ൽ വീരമൃത്യു വരിച്ച ജയകൃഷ്ണ കൈമളിന്റെ തുമ്പമൺ സ്മൃതി മണ്ഡപത്തിൽ ദീപം തെളിച്ച് പുഷ്പാർച്ചന നടത്തി. പൂർവ സൈനിക സേവാ പരിഷത്തിന്റെ പന്തളം യൂണിറ്റ് പ്രസിഡന്റ് ഹരികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ തുമ്പമൺ യൂണിറ്റ് രക്ഷാധികാരിയും തുമ്പമൺ ഗ്രാമപഞ്ചായത്ത് അംഗവുമായ ജി ഗിരീഷ് കുമാർ, ഗ്രൂപ്പ് ക്യാപ്റ്റൻ ജി കെ നായർ എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു.