ചെങ്ങന്നൂർ : കല്ലിശ്ശേരി പാലത്തിൽ നിന്ന് പമ്പയാറ്റിൽ ചാടിയ ഇരവിപേരൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.കോൺട്രാക്ടറായ ഇരവിപേരൂർ കല്ലൂപ്പാറ ഗ്രേസ് ഹോമിൽ സി. ഡാനിയേൽ ചാക്കോ ( 56 ) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴു മണിയോടെ ഒരാൾ നദിയിൽ കൂടി ഒഴുകിപ്പോകുന്നതായി നാട്ടുകാർ അറിയിച്ചതോടെ അഗ്നിരക്ഷാസേനയും പൊലിസും സ്ഥലത്തെത്തി തെരച്ചിൽ നടത്തി. ഈ സമയം ഡാനിയേലിന്റെ സ്‌കൂട്ടറും മൊബൈൽ ഫോണും ഹെൽമെറ്റും പാലത്തിൽ ഉണ്ടായിരുന്നു.
ഇറപ്പുഴ കടവിനുതാഴെ നിന്നു മൃതദേഹം കണ്ടെത്തി.