shaji
ഷാജി ജോൺ

അടൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരിന്ന ആൾ മരിച്ചു. പന്നിവിഴ പാണ്ടിക്കുടിയിൽ അണ്ടൂർ തെക്കേതിൽ ഷിജോ ഭവനത്തിൽ വൈ. ജോണിന്റെയും സാറാമ്മ ജോണിന്റെയും മകൻ ഏഷ്യാ ബുക്സ് ഉടമ ഷാജി ജോൺ (58 ) ആണ് മരിച്ചത്. കഴിഞ്ഞ 14 ന് വൈകിട്ട് എഴുമണിയോടെ പറക്കോട് പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം റോഡ് കുറുകെ കടക്കവെ ഇരുചക്ര വാഹനം ഇടിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.