റാന്നി : അത്തിക്കയം -റാന്നി റോഡിൽ കണ്ണമ്പള്ളി സ്കൂളിന് സമീപം ടിപ്പർ ലോറി തട്ടി സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. അത്തിക്കയം ആറാട്ടുമൺ പുത്തൻപറമ്പിൽ മാത്യു (56 -കടമിനട്ട ജോസ് ) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30 ന് നീരാട്ടുകാവുള്ള വാടക വീട്ടിൽ നിന്ന് ജോലിക്കായി അത്തിക്കയം ഭാഗത്തേക്ക് സ്കൂട്ടറിൽ വരീകയായിരുന്ന മാത്യുവിനെ ഇതേ ദിശയിൽ സഞ്ചരിച്ച ടിപ്പർ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. റോഡിലേക്ക് വീണ മാത്യുവിന്റെ തലയിൽ ടിപ്പറിന്റെ ടയർ തട്ടിയിരുന്നു. ഹെൽമറ്റ് ഉണ്ടായിരുന്നെകിലും തലയ്ക്ക് ഗുരുതര പരിക്കേറ്റ മാത്യു തൽക്ഷണം മരിച്ചു. പെരുനാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ മിനി, മകൾ ജെനി സാറ മാത്യു, മകൻ ജോബിൻ, മരുമകൻ സജു