1

മല്ലപ്പള്ളി:കുടുംബശ്രീ സംരംഭകരുടെ സ്ഥിര വിപണനം കണ്ടെത്തുന്നതിനായി നാനോ മാർക്കറ്റ് കൊറ്റനാട് പഞ്ചായത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. മല്ലപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനംചെയ്തു. കൊറ്റനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷ സുരേന്ദ്രനാഥ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോബി എബ്രഹാം, സന്തോഷ്‌ പെരുമ്പെട്ടി, വിജിത വി. വി, രാജേഷ് കുമാർ, ബിന്ദു സജി, രാജി റോബി, റിൻസി, സുമോദ് ശിവൻ, മീര, രേവതി, വിദ്യ തുടങ്ങിയവർ പങ്കെടുത്തു.