1
കൊറ്റനാട് പഞ്ചായത്ത് 5-ാം വാർഡിൽ പ്രവർത്തനം ആരംഭിച്ച ജാസ്മിൻ ഫ്ലവർ യൂണിറ്റിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി.പി. രാജപ്പൻ നിർവഹിക്കുന്നു.

മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്ത് 5-ാം വാർഡിൽ ജാസ്മിൻ ഫ്ലവർ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി.പി.രാജപ്പൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഉഷ ഗോപി, തങ്കമ്മ ജോർജ്കുട്ടി, സന്തോഷ് കുമാർ, കൃഷി ഓഫീസർ ഷീബ,ചെയർപേഴ്സൺ രാജി റോബി, അഗ്രി.സി.ആർ.പി രാജി , സി.എ. ശാലു , സിഡിഎസ് അംഗം ബിന്ദു എന്നിവർ പ്രസംഗിച്ചു.