അടൂർ: സായി ഗ്രാമത്തിന്റെ നേതൃത്വത്തിൽ സൗജന്യ ഡയാലിസിസ് സെന്റർ ( നവജീവനം) ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയോഗം ആഗസ്റ്റ് 4 ന് വൈകിട്ട് 3.30 ന് അടൂർ ലയൺസ് ക്ലബിൽ നടക്കും. ശബരിഗിരി ഇൻഡസ്ട്രിയൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജീവതാളം പദ്ധതിയുടെയും ആറ്റിങ്ങൽ തോന്നക്കൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സായി ഗ്രാമത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഡയാലിസിസ് സെന്റർ ആരംഭിക്കുന്നത്. ഏറ്റവും കൂടുതൽ സൗജന്യ ഡയാലിസിസ് നടത്തി ലോക റെക്കോർഡിന് അർഹനായ കെ.എൻ.ആനന്ദ് കുമാറാണ് സായി ഗ്രാമത്തെ നയിക്കുന്നത്. ഫോൺ- 8075968043,87 14575134, 8281300091