പത്തനംതിട്ട: പ്രവാസി ഫെഡറേഷൻ ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന പ്രസിഡന്റ് എം.പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുനിൽ ഖാൻ, ജോജോ കോവൂർ, അയ്യൂബ് ഖാൻ, സന്തോഷ് കെ ചാണ്ടി, സന്തോഷ് കൊല്ലൻപടി എന്നിവർ സംസാരിച്ചു.