ചെങ്ങന്നൂർ : സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയവർക്കെതിരെ പൊലീസ് നടപടികൾ വൈകുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് പരാതി. ചെങ്ങന്നൂർ പുലിയൂർ നിർമ്മാല്യം വീട്ടിൽ ആര്യാ എസ്.നായരാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന് പരാതി നൽകിയത്. പുലിയൂർ സ്വദേശി സുജിത സുരേഷിനെതിരെ കേസെടുത്ത ചെങ്ങന്നൂർ പൊലീസ് നാളിതുവരെ അന്വേഷണം നടത്താൻ തയാറായില്ലെന്നും പരാതിയിൽ പറയുന്നു. ആര്യാ എസ്. നായർക്ക് വാട്ടർ ആതോറിറ്റിയിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററായി ജോലി വാഗ്ദാനം ചെയ്ത് സുജിത സുരേഷ് 7.5 ലക്ഷം രൂപയും പിന്നീട് 12 ലക്ഷം രൂപയും ഉൾപ്പടെ 19.5 ലക്ഷം രൂപയും 39 ഗ്രാം സ്വർണാഭരണങ്ങളും വാങ്ങി വിശ്വാസവഞ്ചന നടത്തിയതായാണ് കേസ്.