cargil

അടൂർ : കാർഗിൽ യുദ്ധവിജയത്തിന്റെ രജതജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷപചക്രം സമർപ്പിക്കൽ, പുഷ്‌പാർച്ചന, ദീപം തെളിയിക്കൽ എന്നിവ നടത്തി. റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥൻ അഭിലാഷ് കുറുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ബ്രദേഴ്‌സ് ഫുട്‌ബാൾ അക്കാദമി ഡയറക്‌ടർ ബിജു.വി അദ്ധ്യക്ഷത വഹിച്ചു. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ, ട്രഷറർ വിമൽകുമാർ.എസ്, വൈസ് പ്രസിഡന്റ് ഷാനു ആർ അമ്പാരി, അരുൺകുമാർ.ജെ, രാജി.ജെ, ചിന്നു വിജയൻ, രമ്യ ചന്ദ്രൻ എന്നിവർ സംസാരിച്ചു.