പത്തനംതിട്ട : ഫ്രണ്ട്സ് ഓഫ് അടൂർ (കിംഗ്ഡം ഓഫ് ബഹ്റിൻ) എന്ന പ്രവാസി കൂട്ടായ്മ മഹാത്മാ ജീവകാരുണ്യ ഗ്രാമത്തിൽ നടത്തിയ കൂട്ടായ്മ അന്തേവാസികൾക്കും നാട്ടുകാർക്കും ഹൃദ്യമായ അനുഭവമായി. ജീവകാരുണ്യ ഗ്രാമത്തിലെ അന്തേവാസികൾക്ക് ഓണസദ്യയും ഓണക്കോടിയും നൽകി. ഫ്രണ്ട്സ് ഓഫ് അടൂരിന്റെ ഗാനമേളയും വിവിധ കലാപരിപാടികളും നടത്തി. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സംഗമം ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ രാജേന്ദ്രകുമാർ നായർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ. പി ജയൻ, അജികുമാർ രണ്ടാംങ്കുറ്റി, മഹാത്മാ ചെയർമാൻ രാജു തിരുവല്ല, അനുഭദ്രൻ, അലക്സ് മഠത്തിൽ, ജിജി ജോൺ, സിയാദ് ഹുസൈൻ, അനു കെ. വർഗീസ്, പി.വൈ ബിജുമോൻ എന്നിവർ സംസാരിച്ചു.