road-

റാന്നി : അത്തിക്കയം - കടുമീൻചിറ റോഡിലെ പഴയപാലത്തിന് പകരം പുതിയ പാലം നിർമ്മാണം അടിയന്തരമായി ആരംഭിക്കണമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ആവശ്യപ്പെട്ടു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പാലവും റോഡും നിർമ്മിക്കുന്നതിനായി 2.40 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇതിൽ റോഡിന്റെ നിർമ്മാണം കഴിഞ്ഞു. ഇനി പാലത്തിന്റെ പണിയാണ് നടക്കാനുള്ളത്. റീബിൽഡ് അധികൃതമായി എം എൽ എ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്. പാലം നിർമാണത്തിൽ അനാവശ്യമായ കാലതാമസം വരുത്തുന്ന കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. എം എൽ എയും അധികൃതരും പാലം സന്ദർശിച്ചു. ആഗസ്റ്റ് രണ്ടാംവാരത്തോടെ നിർമ്മാണം ആരംഭിക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്.